Monday 19 October 2009

പ്രതീക്ഷ അര്‍പ്പിക്കാം

ആര്‍.സി.സി യിലെ കുട്ടികളുടെ  ചികിത്സാവിഭാഗം മേധാവി ശ്രീമതി. ഡോ. കുസുമകുമാരിക്ക്‌  അയച്ച കത്തിന് നല്കിയ മറുപടി .
മാന്യമിത്രമേ,
വിശദമായ ഇ മെയില്‍ കൈപ്പറ്റുന്നു.സഹായമനസ്കതയുള്ള നിരവധിപേര്‍ നമുക്കിടയിലുണ്ട്; അവര്‍ക്കാകട്ടെ ജോലിത്തിരക്കിനിടയില്‍ ഇതിനു കാര്യമായ സമയം ലഭിക്കാറുമില്ല. ഇത്തരം,സുമനസ്സുകളെ, സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് കാര്യങ്ങള്‍ സുസാധ്യമാക്കുക എന്ന ദൌത്യമാണ് ഞാന്‍ കൂടി ഉള്‍പ്പെടുന്ന ആശ്രയാ ഏറ്റെടുക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ നേരിട്ട് ഏറ്റെടുക്കുന്നതിന് താല്പര്യം കുറവാണെന്നത് സമ്മതിക്കുന്നു.മറിച്ച് സഹായം ആവശ്യപ്പെടുന്ന ആളിനോ/ആളുകള്‍ക്കോ വേണ്ടി പരമാവധി വ്യക്തികളെ,സ്ഥാപനങ്ങളെ സമീപിക്കുക,ആ സഹായം 'സുതാര്യമായി' അര്‍ഹമായ ആളിന്/ആളുകള്‍ക്ക്‌ എത്തിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാല്‍ അടിയന്തിരസാഹചര്യങ്ങളില്‍ ലകഷ്യപ്രാപ്തിക്കായി ആ ദൌത്യവും നിര്‍വഹിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ആര്‍.സി .സി യുമായി ചേര്‍ന്ന് ഈ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക. ഇതിന് ആര്‍.സി .സി യില്‍ നിലവിലുള്ള സംവിധാനം എന്താണ് ?എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക്‌ ഏറ്റെടുക്കാനാകും ?നിലവില്‍ ഏതൊക്കെപ്രവര്‍ത്തനങ്ങള്‍ ഉണ്ട്? ഇതിനായി പ്രത്യേക അക്കൌണ്ടുകള്‍ ഉണ്ടോ ? ഈ വിവരങ്ങള്‍ അറിയിച്ചാല്‍ നമുക്ക്‌ തുടങ്ങാമെന്ന് തോന്നുന്നു. മനുഷ്യനന്മയുടെ ഉറവുകളില്‍ പ്രതീക്ഷ അര്‍പ്പിക്കാം,ഒന്നായി യത്നിക്കാം.
പ്രതീക്ഷയോടെ,
പ്രദീപ്‌ കുമാര്‍

No comments:

Post a Comment