Wednesday 24 August 2011

'ഒരു വര്‍ഷം ,ഒരാള്‍ ഒരു പുസ്തകം'





മാന്യ മിത്രമേ,
താങ്കള്‍ അക്ഷരെ സ്നേഹിക്കുന്ന ,
കുട്ടികളെ സ്നേഹിക്കുന്ന വ്യക്തിയാണോ...?
എങ്കില്‍ മാത്രം 
തുടര്‍ന്ന് വായിക്കൂ..

'ഒരു വര്‍ഷം ,ഒരാള്‍ ഒരു പുസ്തകം'എന്ന ഒരു പരിപാടിയെക്കുറിച് 
താങ്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

തിരുവനന്തപുരം റീജിണല്‍ ക്യാന്‍സര്‍ സെന്റ്രറില്‍  'കിങ്ങിണി ചെപ്പ് '
എന്ന പേരില്‍ കുട്ടികളുടെ വാര്‍ഡ്‌ ഉണ്ട്.
രോഗം നല്‍കുന്ന വേദനയ്ക്കിടയില്‍ ഇടക്കെപ്പോഴെങ്കിലും 
ഒന്ന് കളിക്കാന്‍ തോന്നിയാല്‍ കളിക്കാന്‍ പാകത്തില്‍ വേണ്ടത്ര 
കളിയ്ക്കാന്‍ കഴിയുന്ന ഒരു കളിസ്ഥലം ഉണ്ട്.
ഈ കളിപ്പാട്ടങ്ങളൊക്കെ സുമനസ്സുകളുടെ നന്മയും, സ്നേഹവും 
മാത്രം
ഒരു ചില്ലുകൂട്ടില്‍ വായിക്കാന്‍ കുറച്ചു പുസ്തകങ്ങള്‍..
വളരെ കുറച്ചുമാത്രം.
ഈ പുസ്തക ശേഖരം ഒന്ന് വിപുലമാക്കാന്‍  അവര്‍ക്ക് താല്‍പ്പര്യമുണ്ട്.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വായിക്കാനുള്ള 
പുസ്തകങ്ങള്‍ നമുക്ക് നല്‍കാന്‍ കഴിയില്ലേ 
ഓര്‍ക്കണേ...രോഗാതുരമായ അവസ്ഥ
അവരില്‍ പലരുടെയും പഠനം തകര്‍ത്തിരിക്കുന്നു,
രക്ഷിതാക്കളുടെ ജോലിയും.

തമിഴ് ,മലയാളം,ഇംഗ്ളീഷ് എന്നീ ഭാഷകളിലുള്ള 
പുസ്തകങ്ങള്‍ അഭികാമ്യം.

താങ്ങള്‍ക്ക്‌ എത്രപുസ്തകം വേണമെങ്കിലും നല്‍കാം 
ഒന്നില്‍ തുടങ്ങി.
ഈ പരിപാടിയില്‍ സഹകരിക്കാന്‍ 
താങ്കള്‍  ആഗ്രഹിക്കുന്നുവോ...?
താങ്കള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന 
പുസ്തകത്തിന്റെ /വാങ്ങി നല്‍കാന്‍ ഉദ്ദേശിക്കുന്ന 
പുസ്തകത്തിന്റെ വിവരം ഞങ്ങളെ അറിയിക്കുക.
തുടര്‍ നടപടികള്‍ അതിനനുസരിച്ച്ചാകാം 
സ്നേഹപൂര്‍വ്വം

ആശ്രയാ ടീം   

2 comments:

  1. If you can provide a phone number or mail id it will be helpful.

    ReplyDelete
  2. Thanks Sijeesh,

    mail: aasrayaa@gmail.com
    Mob: 8893995600

    ReplyDelete